കോവിഡ് 19: പ്രതിരോധത്തിനായി ഒരു വർഷത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് യെദിയൂരപ്പ

ബാംഗ്ലൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഒരു വർഷത്തെ ശമ്പളം പ്രതിരോധ നടപടികൾക്കായി സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് കർണ്ണാടക മുഖ്യമന്ത്രി ബി എസ്‌ യെദിയൂരപ്പ. ഇത് സംബന്ധിച്ചുള്ള വിവരം ട്വിറ്റർ അകൗണ്ടിലൂടെയാണ് യെദിയൂരപ്പ പുറത്തു വിട്ടത്. കൂടാതെ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് വേണ്ടി അവനവനാൽ കഴിയുന്ന വിധത്തിലുള്ള സഹായം സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

എംപിമാരും എം എൽ എമാരും അടക്കമുള്ളവർ സംഭാവന നല്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഓൺലൈൻ വഴിയോ ഡി ഡിയായോ ചെക്കായോ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും യെദിയൂരപ്പ ആവശ്യപ്പെട്ടു.

Also Read  കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ കാശ്മീരിലും മറ്റന്നാൾ ലഡാക്കിലും സന്ദർശനം നടത്തും