കോവിഡ് 19: പ്രതിരോധത്തിനായി ഒന്നരലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രസർക്കാർ

ഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ഒന്നരലക്ഷം കോടി രൂപയുടെ പദ്ധതികളുമായി കേന്ദ്രസർക്കാർ. വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് പ്രധാനമന്ത്രി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് രാജ്യത്തെ സാമ്പത്തിക അവസ്ഥയിൽ ഉണ്ടാകുന്ന പ്രത്യാഘതങ്ങൾ പരിഹരിക്കാനായാണ് ഇത്തരത്തിൽ ഒരു ഉത്തേജന പാക്കേജിന് സർക്കാർ തയ്യാറെടുക്കുന്നത്.

ഇത് സംബന്ധിച്ചു പ്രധാനമന്ത്രിയുമായി ധനകാര്യമന്ത്രി, റിസർവ് ബാങ്ക് ഗവർണർ എന്നിവർ കൂടി ചേർന്നു ചര്ച്ച നടത്തിയതായും ഉന്നതവൃത്തങ്ങൾ അറിയിച്ചു. ഈ ആഴ്ച അവസാനത്തോടെ ഇതിന്റെ പ്രഖ്യാപനം ഉണ്ടായേക്കാം. ഒരുപക്ഷെ 2.3 ലക്ഷം കോടി രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക പാക്കേജ് ഉണ്ടായേക്കുമെന്നും കരുതുന്നുണ്ട്.