കോവിഡ് 19 പ്രതിരോധത്തിന് ഒരു കോടി രൂപ ധനസഹായവുമായി നടി സുമലത

കൊറോണ വൈറസിന്റെ വ്യാപനത്തിൽ ലോകരാഷ്ട്രങ്ങൾ കടുത്ത ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ നിന്നും ഇന്ത്യയെ കരകയറ്റാനായി പ്രധനമന്ത്രിയുടെ റിലീഫ് ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. ഇതിലേക്ക് നിരവധി സിനിമ കായിക മേഖലയിൽ ഉള്ളവരും മറ്റു പലരും സാധാരണക്കാരുമെല്ലാം വലിയ രീതിയിൽ തുക സംഭാവന ചെയ്യുന്നുണ്ട്. നടി സുമലത പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് ഒരുകോടി രൂപയാണ് സഹായമായി നൽകിയത്. തന്റെ എംപി ഫണ്ടിൽ നിന്നുമാണ് താരം ഇത്രയും വലിയൊരു തുക നൽകിയത്.

  കോവിഡ് 19: പ്രതിരോധത്തിനായി ഒന്നരലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രസർക്കാർ

സുമലതയുടെ സംഭാവന തമിഴ് നടി ഖുഷ്ബു ട്വിറ്ററിലൂടെ പുറത്തു വിട്ടപ്പോളാണ് ഇത് പുറത്തറിയുന്നത്. നിങ്ങൾക്ക് വലിയൊരു ഹൃദയം ഉണ്ടെന്നും ഒരു പൗരൻ എന്നനിലയിലും എംപിയെന്ന നിലയിലും ഈ പ്രവർത്തനം ഏറെ മാതൃകാപരമാണെന്നും ഖുശ്ബു ട്വിറ്ററിലൂടെ കുറിച്ചു. തുടർന്ന് സോഷ്യൽ മീഡിയയിൽ സുമലതയ്ക്ക് നന്ദി പ്രവാഹവുമായി നിരവധി ആളുകൾ എത്തുകയും ഖുശ്ബുവിനു നന്ദി പറഞ്ഞുകൊണ്ട് സുമലത രംഗത്തെത്തുകയും ചെയ്യുകയുണ്ടായി.

Latest news
POPPULAR NEWS