കോവിഡ് 19: പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കൊറോണാ വൈറസിനെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ മൂന്നാംഘട്ടം മെയ് 17 ന് അവസാനിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

ഇന്നലെ മുഖ്യമന്ത്രിയുമായി വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ വിവിധ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു. എന്നാൽ ലോക്ക് ഡൗണിൽ ഇളവ് വേണ്ട സംസ്ഥാനങ്ങൾ തങ്ങൾക്ക് ആവശ്യമായ ഇളവുകൾ എന്തൊക്കെ ആണെന്നുള്ള കാര്യം മെയ് 15ന് മുൻപ് കേന്ദ്രത്തെ അറിയിക്കുമെന്നും പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ ആവശ്യപ്പെട്ടിട്ടുണ്ട്.

  ചൈനയ്‌ക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്ന അമേരിക്കയ്ക്കൊപ്പം ഇന്ത്യ ചേരരുതെന്ന് സീതാറാം യെച്ചൂരി

Latest news
POPPULAR NEWS