കോവിഡ് 19: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. നിലവിലെ സ്ഥിതി ഗതികൾ വിലയിരുത്താനും വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികൾ എടുക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങളെ കുറിച്ചും പ്രാധാനമന്ത്രി സംസാരിക്കും. കൂടാതെ രാജ്യത്തെ ജനങ്ങളെ കൊറോണയിൽ നിന്നും മുക്തരാക്കുന്നതിനു വേണ്ടി സർക്കാരിന്റെ ഭാഗത്തു നിന്നും കൂടുതൽ പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്.

ഷോപ്പിങ് മാളുകൾക്കും, പബ്ബുകൾക്കും, സ്വിമ്മിംഗ് പൂളുകൾക്കുമെല്ലാം നിയന്ത്രണം ഏർപ്പെടുകുകയും, സ്കൂളുകൾക്കും, കോളേജുകൾക്കും അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ചു ഇന്ത്യയിൽ ഇതുവരെ മൂന്നുപേർ മരിക്കുകയും വൈറസ് ബാധിതരുടെ എണ്ണം 151 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.