കോവിഡ് 19: ബാംഗളൂരിൽ ഇന്ന് രാത്രി മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ

ബാംഗ്ലൂർ: കോവിഡ് വൈറസ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇന്ന് രാത്രിമുതൽ ബാംഗളൂരിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 8 മണിമുതൽ ഇരുപത്തിരണ്ടാം തീയതി പുലർച്ചെ 5 മണി വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് മറ്റ് ജില്ലകളിൽ നിന്നുള്ള വാഹനങ്ങളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളും ജില്ലയിലെ അനുവദിക്കില്ല.

Also Read  ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ നഗ്നനാക്കി തിരിച്ചറിയാതിരിക്കാൻ മുഖത്ത് ആസിഡ് ഒഴിച്ചു: കൊല നടത്തിയത് താലിബാൻ മോഡലിൽ

അടിയന്തരമായി അന്തർസംസ്ഥാനത്തോ ജില്ലകളിലേക്കോ പോകണമെങ്കിൽ സേവസിന്ധു പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കൂടാതെ ബാംഗ്ലൂരിനുള്ളിൽ തന്നെ അടിയന്തരമായി യാത്ര ചെയ്യണമെങ്കിൽ പാസ് എടുക്കണം. പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം തുടങ്ങിയവ വ്യാപാര സാധനങ്ങൾ പുലർച്ചെ 5 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ തുറക്കാനെ അനുമതിയുള്ളൂ.