കോവിഡ് 19: ബാറുകൾ അടച്ചിടാൻ തീരുമാനം

കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു കൊണ്ട് മാഹിയിലെ മുഴുവൻ ബാറുകളും അടച്ചിടാൻ തീരുമാനം. മാർച്ച്‌ 31 വരെയാണ് അടച്ചിടുന്നത്. പുതുച്ചേരി എക്സ്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാറുകൾ അടച്ചിടാനുള്ള തീരുമാനമെടുത്തത്. മദ്യഷോപ്പുകളുടെ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ സാധിക്കുമെന്നും അധികൃതർ പറഞ്ഞു. പോണ്ടിച്ചേരി അബ്കാരി ആക്ട് 199 (എ) 1970 നിയമം അനുസരിച്ചാണ് ഉത്തരവിട്ടട്ടുള്ളത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുന്നതിലൂടെ ആളുകൾ കൂടുന്നത് തടയാനാകുമെന്നു കരുതുന്നു. തീരുമാനത്തെ പ്രദേശവാസികൾ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.