കോവിഡ് 19: മരണസംഖ്യ 24000 കടന്നു: രോഗികൾ അഞ്ച് ലക്ഷത്തിന് മുകളിൽ

കൊറോണ വൈറസ് ആഗോള തലത്തിലേക്ക് വ്യാപിച്ചതോടെ മരണ സംഖ്യ 24071 ആയി ഉയർന്നു. കൂടാതെ രോഗികളുടെ എണ്ണവും 531799 ആയി ഉയർന്നു. നിലവിലെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ കൊറോണ ബാധിതർ അമേരിക്കയിൽ നിന്നുമാണ്. അമേരിക്കയിൽ ആയിരത്തിൽ അധികം ആളുകൾ മരണപ്പെട്ടു. ഇന്ത്യയിൽ 700 ൽ പരം ആളുകൾക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്.

ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊറോണ ബാധിച്ചു മരിച്ചത് ഇറ്റലിയിലാണ്. 8215 പേരോളം ഇറ്റലിയിൽ മരണപ്പെട്ടിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറ്റലിയിൽ മരണപ്പെട്ടത് 712 പേരാണ്. രണ്ടാം സ്ഥാനത്തു സ്പെയിനാണ്. 4365 പേർ സ്‌പെയിനിൽ കൊറോണ ബാധിച്ചു മരണപ്പെട്ടു. ചൈനയിൽ അഞ്ച് പേരുകൂടി മരണപ്പെട്ടു. ആകെ ചൈനയിലെ മരണം 3292 ആണ്. ലോക ആരോഗ്യ സംഘടനയും മിക്ക രാജ്യങ്ങളുമെല്ലാം കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിനായി കടുത്ത നടപടികളാണ് കൈക്കൊള്ളുന്നത്.

Also Read  കൊറോണ നിസാരക്കാരനല്ല; മലയാളികൾക്ക് മലേഷ്യന്‍ യുവാവിന്‍റെ മുന്നറിയിപ്പ്: വീഡിയോ കാണാം