കോവിഡ് 19: മലയാളികൾ അടക്കമുള്ള പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി ഇടപെടാൻ ഒരുങ്ങുന്നു

ഡൽഹി: മലയാളികൾ അടക്കമുള്ള പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി സുപ്രീം കോടതി വിഷയത്തിൽ ഇടപെടുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്തു വിദേശ രാജ്യത്തുള്ള ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാരിന് നിര്ദേശിക്കാനാവില്ലെന്നും കുറച്ചു കൂടി കാലതാമസം വേണ്ടി വരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കൊറോണ വൈറസ് ലോകമാകമാനം ഭീതി പരത്തുകയാണെന്നും എല്ലാ രാജ്യങ്ങളും തങ്ങൾക്ക് ആകുന്ന വിധത്തിൽ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

അമേരിക്കയിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയാണ് പരിഗണിച്ചത്. കൂടാതെ ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് ആളുകളെ കൊണ്ടുപോകുന്നത് രാജ്യാന്തര തലത്തിൽ തന്നെ നിർത്തി വെച്ചിരിക്കുകയാണെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഇറാൻ കുടുങ്ങി കിടക്കുന്ന മത്സ്യ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്ന ഹർജിയും സുപ്രീം കോടതിയിൽ പരിഗണിച്ചിട്ടുണ്ട്. ഇറാനിലെ തൊഴിലാളികൾക്ക് ദീർഘകാല വിസയുള്ളവരാണെന്നും തുഷാർ മേത്ത പറഞ്ഞു. നിലവിലെ സാഹചര്യം വേണ്ട രീതിയിൽ കൈകാര്യം ചെയ്യുകയാണ് വേണ്ടതെന്നും തൊഴിലാളികൾക്ക് വേണ്ടുന്ന ഭക്ഷണവും മരുന്നുമെല്ലാം ഉറപ്പാക്കിയിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.

  ഭരണ ഘടനയെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ്സ് നേതാവ് അറസ്റ്റിൽ

Latest news
POPPULAR NEWS