കോവിഡ് 19: മുസ്ലിം സമുദായം ജീവിക്കുന്ന കാലത്തോട് നീതി പുലർത്തിയതിന് അഭിവാദ്യങ്ങൾ നേർന്നു ഹരീഷ് പേരടി

കൊറോണ വൈറസ് പശ്ചാത്തലം കണക്കിലെടുത്തു പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ ഇളവുകൾ കൂടി വരികയാണ്. അഞ്ചാംഘട്ട ലോക്ക് ഡൗണിന്റെ ഭാഗമായി ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള അനുമതിയും സർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ ലോക്ക് ഡൗൺ ഇളവുകൾ ഏർപ്പെടുത്തിയിട്ടും പള്ളികളിൽ പ്രാർത്ഥന വേണ്ടെന്നുള്ള തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് സിനിമതാരം ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. മുസ്ലിം സമുദായം ജീവിക്കുന്ന കാലത്ത് നീതി പുലർത്തി പള്ളികളിൽ പ്രാർത്ഥന വേണ്ടെന്നുള്ള തീരുമാനം എടുത്തതിനു അഭിനന്ദനങ്ങൾ എന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

മുസ്ലിം സമുദായം ജീവിക്കുന്ന കാലത്തോട് നിതി പുലർത്തി പ്രാർത്ഥന പള്ളികളിൽ വേണ്ട എന്ന് കേരളത്തിന്റെ പല സ്ഥലങ്ങളിലും തീരുമാനമെടുക്കുന്നു. അഭിവാദ്യങ്ങൾ. ഈ തിരിച്ചറിവ് മറ്റുമതങ്ങൾക്കും മാതൃകയാക്കാവുന്നതാണ്. സർക്കാറിന്റെ ഇളവുകൾ മനുഷ്യാവകാശത്തിന്റെ പരോൾ കാലമാണ്. പരോൾ കാലം നല്ല സാമൂഹ്യ ജീവിയാവണോ ? അതോ സാമൂഹ്യ വിരുദ്ധനാവണമോ ? അത് ഇളവുകൾ എങ്ങിനെ ഉപയോഗിക്കണം എന്ന് ഇളവുകൾ ലഭിച്ചവരുടെ മനുഷ്യത്വത്തിനനുസരിച്ചാണ്. നമുക്ക് മനുഷ്യവംശത്തെ നിലനിർത്താം. ദൈവം സർവ്വവ്യാപിയല്ലെ ? വീടുകളിൽ പ്രാർത്ഥന നടത്തിയാലും ഏല്ലാ സങ്കടങ്ങളും കേൾക്കാൻ കഴിവുള്ളതല്ലെ നമ്മൾ ഏല്ലാവരുടെയും ദൈവ വിശ്വാസം. അതുകൊണ്ട് നമുക്ക് നല്ല മനുഷ്യരാവാം.

  മുറിഞ്ഞപുഴ പാലത്തിൽ നിന്നും മൂവാറ്റുപുഴയാറ്റിൽ ചാടിയ പെൺകുട്ടികളുടെ മൃദദേഹം കണ്ടെത്തി

Latest news
POPPULAR NEWS