കോവിഡ് 19: മൂന്ന് ഇന്ത്യക്കാർ വിദേശത്തു മരിച്ചു

കൊറോണ വൈറസ് ബാധിച്ചു മൂന്ന് ഇന്ത്യക്കാർ വിദേശത്തു മരിച്ചു. ഇറാൻ, ഈജിപ്ത്, സ്വീഡൻ എന്നി രാജ്യങ്ങളിലായാണ് മരിച്ചത്. ഇതുവരെ ലോകമൊട്ടുക്ക് 350457 പേർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചു. 15317 പേർ മരണപ്പെടുകയും ചെയ്തു. ഏറ്റവും കൂടുതൽ ആളുകൾ മരണമടഞ്ഞത് ഇറ്റലിയിലാണ്. 5476 പേരാണ് ഇറ്റലിയിൽ മരിച്ചത്. ചൈനയിൽ 3270 പേരും സ്‌പെയിനിൽ 2182 പേരും ഇറാനിൽ 1812 പേരുമാണ് മരിച്ചത്. ഈ അഞ്ച് രാജ്യങ്ങളിലാണ് കൂടുതൽ മരണം സ്ഥിതീകരിക്കുയും രോഗബാധിതർ കൂടുതൽ ഉള്ളതും.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് കൊറോണ സ്ഥിതീകരിച്ചത് മഹാരാഷ്ട്രയിലാണ്. നിലവിൽ 418 പേർക്ക് ഇന്ത്യയിൽ വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. 24 മണിക്കൂർ കൊണ്ട് മഹാരാഷ്ട്രയിൽ 15 പേർക്ക് വൈറസ് സ്ഥിതീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ വൈറസ് ബാധിതരുടെ എണ്ണം 89 ആയി ഉയർന്നു. ഉത്തർപ്രദേശിൽ 29 ഉം ഡൽഹിയിൽ 26 പേർക്കും വൈറസ് സ്ഥിതീകരിച്ചു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വൈറസിനെതിരെ ഉള്ള ജാഗ്രതയുടെ ഭാഗമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read  നിസാമുദ്ധിൻ പള്ളിയിൽ നിന്നും ഇറങ്ങാൻ പറ്റില്ലെന്ന് പള്ളി കമ്മിറ്റിക്ക് വാശി; തൂക്കിയെടുത്ത് വെളിയിലിടാൻ അമിത്ഷായുടെ ഉത്തരവ്, രാത്രിക്ക് രാത്രി ഉത്തരവ് നടപ്പാക്കി അജിത് ഡോവൽ