കോവിഡ് 19: രാജ്യത്തെ ജില്ലകളെ മൂന്ന് സോണുകളാക്കി തിരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ജില്ലകളെ മൂന്ന് വിഭാഗങ്ങളായി തിരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഹോട്ട്സ്പോട്ട് ജില്ലകൾ, നോൺസ്പോട്ട് ജില്ലകൾ ഗ്രീൻസോൺ ജില്ലകൾ എന്നിങ്ങനെ തരംതിരിക്കാനാണ് തീരുമാനം. കേന്ദ്രആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാളാണ് ഇത് സംബന്ധിച്ചുള്ള കാര്യം അറിയിച്ചത്.

കൂടുതൽ ആളുകൾക്ക് വൈറസ് സ്ഥിതീകരിക്കുകയോ വൈറസ് ബാധിതരുടെ എണ്ണം വര്ധിക്കുകയോ ചെയ്യുന്ന ജില്ലകളെ ഹോട്സ്സ്പോട്ട് വിഭാഗത്തിലും വളരെ കുറച്ചു മാത്രം വൈറസ് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്ന ജില്ലകളെ നോൺ ഹോട്സ്സ്പോട്ട് ജില്ലകളായും ഇവിടെങ്ങളിൽ ഭാവിയിൽ കൊറോണ വൈറസ് കൂടാതിരിക്കാനുള്ള സാധ്യതകളെ മുൻനിർത്തി കൊണ്ട് ജാഗ്രത പാലിക്കണമെന്നും ലവ് അഗർവാൾ വ്യക്തമാക്കി. എന്നാൽ കൊറോണ കേസുകൾ റിപ്പോർട്ട്‌ ചെയ്യാത്ത പ്രദേശങ്ങളെ ഗ്രീൻ സോണിൽ ഉൾപ്പെടുത്തും.

ഗ്രീൻസോൺ പ്രദേശങ്ങളെ ഇരുപതാം തീയതിയ്ക്ക് ശേഷം നിയന്ത്രണങ്ങൾ അനുവദിക്കും. രാജ്യത്തെ 210 ജില്ലകൾ നിലവിൽ ഗ്രീൻസോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.