NATIONAL NEWSകോവിഡ് 19: രാജ്യത്തെ മുഴുവൻ സ്കൂളുകളും മാളുകളും അടച്ചിടാൻ നിർദേശവുമായി കേന്ദ്രം

കോവിഡ് 19: രാജ്യത്തെ മുഴുവൻ സ്കൂളുകളും മാളുകളും അടച്ചിടാൻ നിർദേശവുമായി കേന്ദ്രം

chanakya news

ഡൽഹി: ലോകമാകമാനം കോവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ കർശന തീരുമാനവുമായി കേന്ദ്രം. രാജ്യത്തെ മുഴുവൻ സ്കൂളുകളും ഷോപ്പിംഗ് മാളുകളും അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു ആളുകൾക്ക് വീട്ടിലിരുന്നു വർക്ക്‌ ചെയ്യാൻ പറ്റുന്ന തരത്തിലുള്ള സംവിധാനം ഉണ്ടാക്കണമെന്നും പൊതു ഗതാഗത സംവിധാനങ്ങൾ പ്രമവധി ഒഴിവാക്കാൻ ശ്രമിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

- Advertisement -

ആളുകൾ തമ്മിൽ അടുത്ത് ഇടപെഴകുന്നത് ഒരു മീറ്റര്‍ അകലത്തില്‍ നിന്ന് വേണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനിൽ നിന്നെത്തിയവർ നിരീക്ഷണത്തിലാണെന്നും ഇവർക്ക് കോവിഡ് വൈറസ് ഇല്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു.