ഡൽഹി: കോവിഡ് മഹാമാരി മൂലം ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മാത്രമല്ല ജീവിത ചുറ്റുപാടുകളെപോലും തകിടം മറിച്ചിരിക്കുകയാണ്. നിലവിലെ കണക്ക് പ്രകാരം ലോകമെമ്പാടുമുള്ള 55.5 കോടി ജനങ്ങളുടെയും വിദ്യാഭ്യാസ രംഗത്തെ 20 കോടി വിദ്യാർഥികളുടെയും ജീവിതത്തെ മഹാമാരി ബാധിച്ചിരിക്കുകയാണ്. ഇന്ത്യയിലെ സ്ഥിതിഗതികൾ നോക്കുകയാണെങ്കിൽ തൊഴിലില്ലായ്മ നിരക്ക് മെയിൽ 27.1 ശതമാനം ആയിരുന്നു.
മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 12.2 കോടി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി കോഴ്സറ ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. രാജ്യത്ത് തൊഴിലവസരങ്ങളും സമ്പത്ത് വ്യവസ്ഥയും പുനരുജിജീവിക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങൾ നൈപുണ്യ വികസനത്തിന് വഴിയൊരുക്കുമെന്നും അതിലൂടെ ജനങ്ങൾക്ക് തൊഴിലിൽ മടങ്ങിയെത്താനാകുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ബിസിനസ്, ടെക്നോളജി, ഡാറ്റാസ് സ്കില്ലുകൾ മേഖലകളെ കാട്ടിലും നിർണായകമാണെന്നും ലോകമാകമാനം ഇതേ അവസ്ഥ തന്നെയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.