കോവിഡ് 19: രോഗം ഭേദമായി മടങ്ങിയ യുവാവിന് ഡോക്ടർമാർ യാത്രയയപ്പ് നൽകിയ വീഡിയോ വൈറൽ

ബാംഗ്ലൂർ: കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ അസുഖം ഭേദമായതിനെ തുടർന്ന് മടങ്ങിയപ്പോൾ അദ്ദേഹത്തിനു ഡോക്ടർമാർ നൽകിയ യാത്രയയപ്പിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 20 വയസ് മാത്രമുള്ള യുവാവാണ് രോഗം ഭേദമായതിനെ തുടർന്ന് ബാംഗളൂരിലെ കെ ജി ജനറൽ ഹോസ്പിറ്റലിൽ നിന്നും മടങ്ങിയത്.

ഡോക്ടർമാരും നേഴ്സുമാരും ചേർന്നാണ് ഇദേഹത്തിനു ഹൃദ്യമായ യാത്രയയപ്പ് നൽകിയത്. ഒരാൾ അദ്ദേഹത്തിനു പൂക്കൾ നൽകുകയും ചെയ്യുന്നുണ്ട്. ലാസ്റ്റ് പരിശോധനയിൽ രണ്ട് പരിശോധന ഫലവും നെഗറ്റീവ് ആയതിനെ തുടർന്നാണ് ഹോസ്പിറ്റലിൽ നിന്നും വിട്ടത്. തുടർന്ന് 14 ദിവസം ഹോം ക്വറെന്റൈനിൽ കഴിയാനും നിർദ്ദേശിച്ചിട്ടുണ്ട്.