കോവിഡ് 19 വാക്‌സിൻ അടുത്ത വർഷം ആദ്യം തന്നെ വിപണിയിലെത്താൻ സാധ്യതയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യുഡൽഹി : കോവിഡ് 19 വാക്‌സിൻ അടുത്ത വർഷം ആദ്യം തന്നെ വിപണിയിലെത്താൻ സാധ്യതയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. ഒന്നിൽ കൂടുതൽ ഇടങ്ങളിൽ നിന്നായിരിക്കും വാക്സിൻ ഇന്ത്യയിലെത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

വിദഗ്ധരടങ്ങുന്ന സംഘം വാക്സിൻ വിതരണം നടത്താൻ പദ്ധതികൾ ആസൂത്രണം ചെയ്തതായും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.