കോവിഡ് 19: സംസ്ഥാനത്തു ജൂൺ 9 മുതൽ കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനത്തു ജൂൺ 9 മുതൽ കൂടുതൽ ഇളവുകൾ നടപ്പാക്കാനുള്ള തീരുമാനവുമായി പിണറായി സർക്കാർ. ആരാധനാലയങ്ങൾ, റസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, സർക്കാർ ഓഫിസുകൾ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള ഇളവുകൾ സംസ്ഥാനത്തും നടപ്പാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ജൂൺ 8ന് എല്ലാ സ്ഥാപനങ്ങളും അണുവിമുക്തമാകാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു സ്ഥലനങ്ങളിൽ കുറഞ്ഞത് ആറടിയോളം അകലം പാലിക്കണം. ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ഉള്ള നിബന്ധനകൾ മതനേതാക്കളുമായി ചർച്ച നടത്തും.

  ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകൾ സർക്കാരിന് അറിയാമെന്ന് ഓഡിറ്റ് ഡയറക്ടറുടെ വെളിപ്പെടുത്തൽ

ആരാധനാലയങ്ങളിൽ എത്തുന്നവർ മാസ്ക് ധരിക്കുകയും വേണം. ഷോപ്പിങ് മാളുകളിൽ ഫുഡ്‌ കോർട്ടിലും റസ്റ്റൊറന്റിലും പകുതി ആളുകളെ ഉണ്ടാകാൻ പാടുള്ളു. ജോലിക്കാർ മാസ്കും കൈയ്യുറകളും ഉപയോഗിക്കണം. ഉപഭോഗ്താവ് പോയതിന് ശേഷം ടേബിൾ അണുവിമുക്തമാക്കണം. ഇത്തരത്തിൽ ഓരോ മേഖലകളിലും നിർദ്ദേശങ്ങൾ സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്.

Latest news
POPPULAR NEWS