കോവിഡ് 19: സംസ്ഥാനത്തു 25603 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ 25603 പേർ നിരീക്ഷണത്തിലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരിൽ 25366 പേർ വീടുകളിലും 237 പേർ ഹോസ്പിറ്റലിലുമായാണ് കഴിയുന്നത്. ഇന്ന് സംസ്ഥാനത്തു പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. 7861 പേരെ പുതിയതായി നിരീക്ഷണത്തിലാക്കിയപ്പോൾ 4662 പേരെ ഒഴിവാക്കിയിട്ടുണ്ട്. 2550 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചപ്പോൾ 2140 പേരുടെ നെഗറ്റീവ് ആണെന്നും ബാക്കിയുള്ളവരുടെ റിസൾട്ട്‌ വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ വകുപ്പും സർക്കാരും കനത്ത ജാഗ്രതാ നിർദേശങ്ങളാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. ഇന്ത്യയിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. മഹാരാഷ്ട്ര, കർണ്ണാടക, ഡൽഹി എന്നി സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്.

Also Read  കാമാസക്തരുടെ പീഡനമേറ്റ് പിടയുന്ന സ്ത്രീകളുടെ മാനം കാക്കാൻ സർക്കാർ മെനക്കെടുന്നില്ലെന്ന് കുമ്മനം രാജശേഖരൻ