കോവിഡ് 19: സംസ്ഥാനത്തെ എസ് എസ് എൽ സി, പ്ലസ് ടു, സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു, സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചതായി സർക്കാർ അറിയിച്ചു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തിയ ഉന്നത തല യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റി വെക്കണമെന്ന് കേന്ദ്രസർക്കാരും യുജിസിയും അറിയിച്ചിരുന്നെങ്കിലും സംസ്ഥാനസർക്കാർ പരീക്ഷ നടത്തുമെന്നുള്ള നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു.

  ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തി ; കാസർഗോഡ് സ്വദേശിയുടെ മരണത്തിൽ ദുരൂഹത

കൊറോണ വൈറസ്നെതിരെ കേന്ദ്രസർക്കാരിന്റെ നടപടികൾ വ്യക്തമാക്കിയതോടെ സംസ്ഥാന സർക്കാരും താൽക്കാലികമായി പരീക്ഷകൾ നിർത്തിവെക്കാൻ തയ്യാറെടുക്കുകയായിരുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാനായി രാജ്യമൊട്ടാകെ മാർച്ച് 22 ഞായറാഴ്ച ജനതാ കർഫ്യൂ ആചരിക്കാൻ പ്രധാനമന്ത്രി ഇന്നലെ ആഹ്വാനം ചെയ്തിരുന്നു.

Latest news
POPPULAR NEWS