കോവിഡ് 19: 2022 വരെ സാമൂഹിക അകലം പാലിക്കുന്ന തരത്തിലുള്ള നടപടികൾ കൈക്കൊള്ളേണ്ടി വന്നേക്കുമെന്നു ശാസ്ത്രജ്ഞർ

ലണ്ടൻ: അന്താരാഷ്ട്ര തലത്തിൽ തന്നെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് നിലവിലെ സാഹചര്യത്തിൽ പൂർണ്ണമായും ഇല്ലാതാകില്ലെന്നും വൈറസ് ഇടയ്ക്കിടയ്ക്ക് തിരിച്ചു വരാനുള്ള സാധ്യതയും ഉള്ളതിനാൽ 2022 വരെ സാമൂഹിക അകലം പാലിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ കൈക്കൊള്ളേണ്ടി വരുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ജേണൽ സയൻസ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിദഗ്ധർ ഇക്കാര്യം വ്യക്തമാക്കുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിനുകളും ചികിൽസകളുടെയും ലഭ്യതക്കുറവ് ഉണ്ടായാൽ 2025 ൽ രോഗം തിരിച്ചു വരാമെന്നു പ്രവചനവുമുണ്ട്.

  ഇന്ത്യൻ യാത്ര വിമാനം കാണ്ഡഹാറിൽവെച്ച് റാഞ്ചിയതിന് നേതൃത്വം നൽകിയ ഭീകരരിൽ ഒരാൾ കൂടി പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

നിലവിലെ സാഹചര്യത്തിൽ വൈറസിനെതിരെ വാക്സിൻ കണ്ടുപിടിക്കുന്നത് വരെ സാമൂഹിക അകലം പാലിക്കുന്നത് കുറച്ച് കാലത്തേക്ക് കൂടി തുടരണമെന്നും വിദഗ്ധർ പറയുന്നു. ഒരു തവണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കൊണ്ടോ ഒന്നുംതന്നെ രോഗത്തെ ഇല്ലാതാക്കാനാവില്ലെന്നും രണ്ടാമത് വന്നാൽ ആദ്യത്തെതിനേക്കാൾ ശക്തിയോടെ വരുമെന്നും ലേഖനത്തിൽ പറയുന്നു.

Latest news
POPPULAR NEWS