കോൺഗ്രസ്സിന് ജനങ്ങളുമായി ബന്ധമില്ല ; സിനിമാ താരം ഖുശ്‌ബു കോൺഗ്രസ്സിൽ നിന്നും രാജിവെച്ചു

ഡൽഹി : പ്രശസ്ത തമിഴ് ചലച്ചിത്രതാരം ഖുഷ് ബു കോൺഗ്രസ്സ് വിട്ടു. സോണിയ ഗാന്ധിക്ക് രാജിക്കത്ത് അയച്ചു കൊടുത്താണ് രാജിവെച്ചത്. രാജിവച്ചതിന് പിന്നാലെ ഖുശ്ബുവിനെ ഐഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതായി പാർട്ടി വ്യക്തമാക്കി.

2014 ൽ കോൺഗ്രസ്സ് ദയനീയ പരാജയം നേരിട്ടപ്പോഴാണ് താൻ കോൺഗ്രസ്സിൽ എത്തിയതെന്നും അധികാരമോ പണമോ ആഗ്രഹിച്ചിട്ടില്ലെന്നും താരം പറയുന്നു. എന്നാൽ കോൺഗ്രസ്സ് പാർട്ടിക്ക് ജങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും നേതാക്കൾ തലപ്പത്തിരുന്ന് കാര്യങ്ങൾ തീരുമാനിക്കുന്നു. തന്നെപോലുള്ളവരെ ഗൗനിക്കുന്നില്ലെന്നും തഴയുകയാണെന്നും ഖുശ്‌ബു പറയുന്നു.