മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന ക്വിസ് ഷോയുടെ ഹിന്ദി പതിപ്പാണ് കോൻ ബനേഗാ ക്രോർപതി എന്ന ക്വിസ് ഷോ. ഇന്ത്യൻ ക്വിസ് ഷോയുടെ ചരിത്രത്തിൽ തന്നെ മാറ്റം സൃഷ്ടിച്ചു കൊണ്ടാണ് ഇ ഷോ ജന ഹൃദയങ്ങൾ കീഴടക്കിയത്. നിരവധി ആളുകളുടെ കണ്ണീർ ഓപ്പനും ഇത്തരം ഷോകൾ സഹായിച്ചു എന്നതാണ് വാസ്തവം.
ഇ ഷോയിൽ മത്സരാർത്ഥിയായ വന്ന ശേഷം 5 കോടി രൂപ വിജയിച്ച താരമാണ് സുശീൽ കുമാർ. ജീവിതം തന്നെ മാറി പോയിട്ടുണ്ടാകും എന്ന് പലരും കരുതിയെങ്കിലും താൻ നേരിട്ട ബുദ്ധിമുട്ട് വെളിപ്പെടുത്തുകയാണ് സുശീൽ ഇപ്പോൾ. വിജയായ ശേഷം ജീവിതം മോശം ഘടത്തിൽ കൂടിയാണ് കടന്ന് പോയതെന്നും സുശീൽ വെളിപ്പെടുത്തുന്നു
ലഭിച്ച പണവും പ്രസിദ്ധിയും തനിക്ക് നല്ല രീതിയിൽ ഉപകാരപ്പെടുത്താൻ കഴിഞ്ഞില്ലെന്നും പല ബിസിനസ്സും നടത്തി നോക്കിയെങ്കിലും എല്ലാം പരാജയമായി മാറിയെന്നും അങ്ങനെ നാട് തന്നെ മാറേണ്ടി വന്നെന്നും സുശീൽ പറയുന്നു. ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ മാറി താമസിച്ചിങ്കിലും അവിടെയും സമാധാനമായി കഴിയാൻ സാധിച്ചില്ല. ദാമ്പത്തിക ബന്ധം വരെ ഇ കാരണത്താൽ തകരാറിലായി.
ബീഹാറിൽ എല്ലാ മാസവും പത്തും പതിനഞ്ചും പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും പ്രാദേശിക സെലിബ്രറ്റിയായി മാറിയെന്നും സുശീൽ പറയുന്നു. മദ്യവും ലഹരി മരുന്നും തന്നെ കീഴ്പ്പെടുത്തിയെന്നും തുടർന്ന് ബന്ധം ഒഴിയാമെന്ന് വരെ ഭാര്യ പറഞ്ഞെന്നും സുശീൽ വെളിപ്പെടുത്തുന്നു. പിന്നീട് സിനിമയിൽ മുഖം കാണിക്കാൻ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടിയെന്നും അതും നടക്കാതെ വന്നപ്പോഴാണ് പണം കാരണം താൻ എത്രത്തോളം അഹങ്കരിച്ചു എന്ന സത്യം തിരിച്ചറിഞ്ഞത് ഇപ്പോൾ ഗ്രാമത്തിൽ തിരിച്ചു വന്ന ശേഷം അദ്ധ്യാപകനായും പരസ്ഥിതി പ്രവർത്തകനായും ജോലി ചെയ്യാൻ തുടങ്ങിയതോടെ സമാധാനം ലഭിച്ചെന്നും സുശീൽ പറയുന്നു