ക്യാൻസർ വന്നപ്പോഴും കമലഹാസൻ ഉപേക്ഷിച്ചപ്പോഴും താങ്ങായി നിന്നത് മകൾ ; തുറന്ന് പറഞ്ഞ് ഗൗതമി

മലയാളത്തിൽ അടക്കം മുൻനിര താരങ്ങളുടെ നായികയായി തിളങ്ങി നിന്ന നടിയാണ് ഗൗതമി. തെലുങ്ക് സിനിമയിൽ കൂടി അരങ്ങേറിയ ശേഷം മലയാളം, തമിഴ് ഭാഷകളിൽ താരം സജീവമായിരുന്നു. മലയാളികൾക്ക് ഇന്നും ഓർത്ത് വെയ്ക്കാൻ കഴിയുന്ന നല്ല കഥാപാത്രങ്ങളാണ് ഗൗതമി സമ്മാനിച്ചത്. ഗൗതമിയെ തമിഴ് സൂപ്പർ താരം കമല ഹാസൻ വിവാഹം കഴിച്ചെങ്കിലും ഇടയ്ക്ക് വെച്ച് ഇ ബന്ധം പിരിഞ്ഞിരുന്നു.

മകൾക്ക് ഒപ്പം താൻ സന്തോഷത്തോടെ കഴിയുകയാണെന്നും തനിക്ക് അർബുദം വന്നെങ്കിലും മകളുടെ നിർദേശത്തോടെയാണ് തിരിച്ചു വന്നതെന്നും താരം പറയുന്നു. എട്ട് വയസ്സുവരെ മകൾക്ക് അമ്മ ആരാണെന്ന് അറിയില്ലായിരുന്നുവെന്നും സിനിമയിൽ നിന്നും ഇടവേളയെടുത്ത ശേഷമാണ് മകൾക്ക് ഒപ്പം സമയം ചിലവിടാൻ കഴിഞ്ഞതെന്നും ഗൗതമി പറയുന്നു. അവതാരിക, സാമൂഹിക പ്രവർത്തിക എന്നീ രീതിയിൽ ശോഭിച്ചെങ്കിലും അമ്മയുടെ റോളിൽ കഴിയാനാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും ഗൗതമി പറയുന്നു.

അമ്മ ഇനി അഭിനയിക്കണമെന്ന മകളുടെ ആഗ്രഹമാണ് തന്നെ വീണ്ടും തിരിച്ചു വരാൻ പ്രേരിപ്പിച്ചതെന്നും അർബുദം ബാധിച്ച സമയത്ത് തന്നെ ഓരോ ചുവടും മുന്നോട്ട് നടത്താൻ മകളുടെ പിന്തുണയുണ്ടായെന്നും ഗൗതമി പറയുന്നു. ജീവിതം ആസ്വദിച്ചു താനായി തന്നെ ജീവിക്കാനാണ് ആഗ്രഹമെന്നും മകൾ ജനിച്ച സമയം മുതൽ എല്ലാ തീരുമാനങ്ങളും അവളെ ചുറ്റിപറ്റിയാണ് എന്നാണ് ഗൗതമി പറയുന്നത്.