ക്രിക്കറ്റ് താരം ചാഹലിനെ അധിക്ഷേപിച്ചു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്റ്റഗ്രാമിലൂടെ ജാതീയ അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. ശനിയാഴ്ച രാത്രിയാണ് യുവരാജ് അറസ്റ്റിലായതെന്നാണ് വിവരം. ഹാൻസി എസ്‌പി നിതിക ഗെലോട്ട് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. അറസ്റ്റ് ചെയ്ത യുവരാജിനെ ജാമ്യത്തിൽ വിട്ടതായും നിതിക ഗെലോട്ട് വ്യക്തമാക്കി.

Also Read  ക്രിസ്റ്റിയാനോ റൊണാൾഡോ വീണു : കേരളത്തിലെ ഏറ്റവും വലിയ കട്ട് തകർന്ന് വീണു

ഇന്ത്യൻ ക്രിക്കറ്റ് താരമായ യുസ്വേന്ത്ര ചാഹലിനിതിരെ ജാതീയ പരാമർശം നടത്തി എന്നാണ് യുവരാജിനെതിരെയുള്ള പരാതി. മൂന്ന് മണിക്കൂർ നേരം യുവരാജിനെ പോലീസ് കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്തു. 2020 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരമായ രോഹിത് ശർമയുമായി നടത്തിയ ഇൻസ്റ്റാഗ്രാം ചാറ്റിനിടെയാണ് യുവരാജ് ജാതിയ പരാമർശം നടത്തിയത്.