ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ ടെണ്ടുൽക്കർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

പ്രശസ്ത ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ ടെണ്ടുൽക്കർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സച്ചിൻ ടെണ്ടുൽക്കറുടെ മകൻ ക്രിക്കറ്റ് തിരഞ്ഞെടുത്തപ്പോൾ മകൾ സിനിമ തിരഞ്ഞെടുത്തിരിക്കുന്നതായാണ് വിവരം. ലണ്ടനിൽ ഉന്നതവിദ്യഭ്യാസം തുടരുന്ന സാറാ തിരിച്ചെത്തിയിലുടൻ ബോളിവുഡ് സിനിമയുടെ ഭാഗമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം ഏത് സിനിമയാണെന്നോ ആരുടെ നയികയാണോ എന്നുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല . സമൂഹ മാധ്യമങ്ങളിൽ സജീവമായ സാറയ്ക്ക് സച്ചിൻ ടെണ്ടുൽക്കറുടെ മകൾ എന്ന നിലയിൽ നിരവധി ആരാധകർ ഉണ്ട്. ഈ അടുത്ത കാലത്താണ് സാറാ ടെണ്ടുൽക്കർ മോഡലിംഗ് രംഗത്തേക്ക് ചുവട് വെച്ചത്. കൂടാതെ നിരവധി ബ്രാൻഡുകളുടെ പരസ്യങ്ങളിലും സാറാ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

  ഭക്ഷ്യകിറ്റ് മാത്രം നൽകി ജനങ്ങളെ സന്തോഷിപ്പിക്കാനാവില്ല ; സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ചലച്ചിത്ര താരം ടിനി ടോം

സച്ചിൻ ടെണ്ടുൽക്കറുടെ പൂർണ പിന്തുണയോടെയാണ് സാറാ അഭിനയത്തിലേക്ക് ചുവട് വെയ്ക്കുന്നതെന്നും. അഭിനയത്തിന്റെ ബാലപാഠങ്ങൾ സാറാ പടിക്കുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ബോളിവുഡ് സിനിമയും ക്രിക്കറ്റും തമ്മിൽ മികച്ച ബന്ധമാണുള്ളത്. സാറാ ടെണ്ടുൽക്കർ ബോളിവുഡിൽ എത്തുന്നതോടെ ആ ബന്ധത്തിന് ഒന്നൂടെ കരുത്ത് പകരുമെന്നാണ് സിനിമ മേഘലയിലെ വിദഗ്ധരുടെ അഭിപ്രായം.

Latest news
POPPULAR NEWS