Advertisements

ക്രിമിനൽ കേസിൽ പ്രതിയാണോ നിങ്ങൾ..? എങ്കിൽ ഇനി രാഷ്ട്രീയത്തിൽ ആളുകളിക്കാൻ പറ്റില്ല: വിധിയുമായി സുപ്രീംകോടതി

ഡൽഹി: ഇനി മുതൽ ക്രിമിനൽ കേസുകളിൽ ഉൾപ്പടെ പ്രതികളായിട്ടുള്ളവർക്ക് ലോകസഭ -നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കണമെങ്കിൽ അവരുടെ രാഷ്ട്രീയ പാർട്ടികൾ അത് സംബന്ധിച്ച് വിശദീകരണം നൽകേണ്ടി വരും. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ജനങ്ങളിൽ എത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പരസ്യപ്പെടുത്തനാമെന്നും സുപ്രീകോടതി. മത്സരിക്കാൻ ഒരുങ്ങുന്ന സ്ഥാനാർഥികളുടെ പേരിൽ ക്രിമിനൽ കേസുകൾ ഉണ്ടായിട്ടും എന്തുകൊണ്ട് അവരെ മത്സരിപ്പിക്കുന്നു എന്ന് ചൂണ്ടികാട്ടികൊണ്ട് വിശദീകരണം നൽകുകയും വേണം.

Advertisements

അതാത് പാർട്ടികളുടെ വെബ്സൈറ്റ് വഴിയോ, പത്രങ്ങൾ വഴിയോ, സാമൂഹിക മാധ്യമങ്ങൾ വഴിയോ ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ 48 മണിക്കൂർ സമയത്തിനകം ഇത്തരം കാര്യങ്ങൾ പരസ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. കൂടാതെ 72 മണികൂറിനകം ഈ കാര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനും നൽകണം. അല്ലാതെ വന്നാൽ കോടതീയലക്ഷ്യമായി ഇതിനെ പരിഗണിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.

Advertisements

- Advertisement -
Latest news
POPPULAR NEWS