ക്രിസ്തുമതം സ്വീകരിക്കണം അല്ലെങ്കിൽ ജനിക്കുന്ന കുഞ്ഞിനെ ക്രിസ്ത്യാനിയാക്കണം ; പ്രണയ വിവാഹത്തിന് ശേഷം മർദ്ദനമേറ്റ സംഭവത്തിൽ മിഥുൻ പൊലീസിന് മൊഴി നൽകി

തിരുവനന്തപുരം : മതം മാറണം അല്ലെങ്കിൽ ജനിക്കുന്ന കുട്ടിയെ ക്രിസ്തു മതത്തിൽ ചേർക്കണം. പ്രണയ വിവാഹത്തിന് പിന്നാലെ ദുരഭിമാന മർദ്ദനമേറ്റ മിഥുൻ കൃഷ്ണൻ പോലീസിൽ മൊഴി നൽകി. മതം മാറാൻ തയ്യാറാവാത്തതിന്റെ പേരിൽ ഭാര്യ സഹോദരൻ മർദ്ധിച്ച മിഥുൻ കൃഷ്ണനാണ് പള്ളി വികാരിക്കെതിരെയും ഭാര്യ സഹോദരനെതിരെയും പോലീസിൽ മൊഴി നൽകിയത്.

പ്രണയ വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് ഭാര്യ സഹോദരൻ വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് തന്നെ പള്ളിയിലേക്ക് വിളിച്ച് വരുത്തിയത്. തുടർന്ന് പള്ളിവികാരിയും ഭാര്യ സഹോദരനും ക്രിസ്തു മതം സ്വീകരിക്കണമെന്നും അല്ലെങ്കിൽ ജനിക്കുന്ന കുഞ്ഞിനെ ക്രിസ്തു മതത്തിൽ ചേർക്കണമെന്നും തന്നോട് ആവശ്യപ്പെടുകയായിരുന്നെന്ന് മിഥുൻ പറയുന്നു.

  മാനന്തവാടിയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

കുട്ടി ഉണ്ടാകുമ്പോൾ ആലോചിക്കാമെന്നാണ് താൻ അവർക്ക് മറുപടി നൽകിയത്. അതോടെ പള്ളിയിലെ സംസാരം അവസാനിച്ചെന്നും മിഥുൻ പറയുന്നു. തുടർന്ന് അമ്മയെ കണ്ടിട്ട് പോകാമെന്ന് പറഞ്ഞാണ് ഭാര്യ സഹോദരനായ ഡാനിഷ് വീട്ടിലേക്ക് ഞങ്ങളെ കൊണ്ടുപോയത്. വീടിന് അടുത്ത് എത്തിയപ്പോഴാണ് മർദിച്ചതെന്നും മിഥുൻ നൽകിയ മൊഴിയിൽ പറയുന്നു.

Latest news
POPPULAR NEWS