ക്ലാസ്സ് കട്ട് ചെയ്ത് വാടകയ്ക്ക് ബൈക്കുമെടുത്ത് കറക്കം ; കോളേജ് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷം പങ്കുവെച്ച് ചാക്കോച്ചൻ

കോളേജ് ലൈഫിൽ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് സിനിമയ്ക്ക് പോകാത്തവരും, ട്രിപ്പിന് പോകാത്തവരുമൊക്കെ വളരെ ചുരുക്കം ആളുകൾ മാത്രമാരിക്കും. ഇത്തരത്തിൽ കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലും ഓർത്തവെയ്ക്കാൻ പറ്റുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോൾ താരം ബാക്ക് ബെഞ്ചുകാരന്റെ ജീവിതമെന്ന അടിക്കുറുപ്പോടെ കോളേജ് കാലത്തെ മനോഹരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ്.

കുഞ്ചാക്കോ ബോബനും സുഹൃത്തും യമഹ ബൈക്കിൽ ഇരിക്കുന്ന ചിത്രത്തിന് ഒപ്പം കടം വാങ്ങിയ ബൈക്കിൽ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കറക്കം, 90 കളിലെ ആഘോഷം എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇ ചിത്രം അയച്ചു തന്ന സുഹൃത്തിന് നന്ദിയും കുഞ്ചാക്കോ അറിയിക്കുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് അറിയേണ്ടത് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ഒപ്പം ഇരിക്കുന്ന സുഹൃത്ത് ആരാണെന്നാണ്.

  ലക്ഷ്മിപ്രിയ വീക്ക് കണ്ടസ്റ്റന്റ് ആണെന്ന് പറയുന്നത് കാര്യമാക്കുന്നില്ല അവൾ പവർ ഫുൾ ആണ് ; ബിഗ്‌ബോസ് വീട്ടിലെ ലക്ഷ്മിപ്രിയയുടെ പ്രകടനത്തെക്കുറിച്ച് ഭർത്താവ്

കുഞ്ചാക്കോ സിനിമയിൽ എത്തിയിട്ടും ഇത്ര സുന്ദരനായ സുഹൃത്ത് എന്ത്‌കൊണ്ടാണ് സിനിമയിൽ എത്താഞ്ഞതെന്നും, പുറകിലുള്ള ആൾ സിനിമയിൽ കയറിയിരുന്നേൽ കുഞ്ചാക്കോയുടെ കഞ്ഞിയിൽ പാറ്റ വീണേനെയെന്ന് അടക്കം നിരവധി രസകരമായ കമെന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്.

Latest news
POPPULAR NEWS