Wednesday, December 6, 2023
-Advertisements-
KERALA NEWSക്വാറന്റൈനില്‍ കഴിയുകയായിരുന്ന കൊല്ലം സബ് കളക്ടര്‍ ആരുമറിയാതെ മുങ്ങി

ക്വാറന്റൈനില്‍ കഴിയുകയായിരുന്ന കൊല്ലം സബ് കളക്ടര്‍ ആരുമറിയാതെ മുങ്ങി

chanakya news
-Advertisements-

കൊല്ലം: സ്വന്തം ക്വർട്ടേഴ്‌സിൽ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന കൊല്ലം സബ് കളക്ടര്‍ നാട്ടിലേക്ക് കടന്ന് കളഞ്ഞതായി റിപ്പോർട്ട്. അനുപം മിശ്രയാണ് സ്ഥലം വിട്ടത് ആരും അറിയാതെ സ്ഥലം വിട്ടത്. സർക്കാർ നിർദേശം അവഗണിച്ചാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ സബ് കല്കട്ടർ മുങ്ങിയത്. ജില്ലാ കളക്ടറെ ഫോണിൽ വിളിച്ച് ബാംഗ്ലൂർ ആണെന്ന് അറിയിച്ചതായി പറയുന്നു. എന്നാൽ അയാളുടെ നമ്പർ ഉത്തർപ്രദേശ് ടവർ ലൊക്കേഷൻ പരിധിയിലാണെന്ന് കണ്ടെത്തി. ഇതോടെയാണ് ഇയാൾ സ്ഥലം വിട്ടതായി സ്ഥിരീകരിച്ചത്.

-Advertisements-

കഴിഞ്ഞ രണ്ട് ദിവസമായിട്ട് സബ് കളക്ടറുടെ ക്വാര്‍ട്ടേഴ്‌സില്‍ വെളിച്ചമോ ശബ്ദമോ കാണാതിരുന്നതിനെ തുടര്‍ന്ന് തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സിൽ താമസിക്കുന്ന ഉദ്യോഗസ്ഥര്‍ അന്വേഷിച്ചപ്പോഴാണ് സബ് കളക്ടർ അനുപം മിശ്ര ക്വാറന്റൈന്‍ ലംഘിച്ച് കടന്ന് കളഞ്ഞ വിവരം അറിയുന്നത്. പരിചയക്കാരില്ലാത്തതിനാലും ഭാഷ വശമില്ലാത്തതിനാലുമാണ് ബാംഗളൂരുവിലേക്ക് പോയതെന്നാണ് വിവരം. കഴിഞ്ഞ മാസമാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത് നേരത്തെ വിവാഹത്തിനായി അവധിയിലായിരുന്നു.

-Advertisements-