ക്വാറന്റൈൻ കേന്ദ്രത്തിൽ വച്ച് സഹപ്രവർത്തകയായ പോലീസുകാരിയെ ബലാൽസംഗം ചെയ്ത പോലീസുകാരൻ അറസ്റ്റിൽ

ജംഷഡ്പൂർ: ക്വറന്റിൻ കേന്ദ്രത്തിൽ വെച്ച് സഹപ്രവർത്തകയായ പോലീസുകാരിയെ പോലീസുകാരൻ ബലാത്സംഗം ചെയ്തു. ഓഗസ്റ്റ് 20 ന് പോലീസ് കോൺസ്റ്റബിളായ അനിൽകുമാർ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകയായ പോലീസുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാൽസംഗത്തെ തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സഹപോലീസുകാരനായ അനിൽകുമാറിനെ അറസ്റ്റ് ചെയ്തത്.

താഴത്തെ നിലയിൽ കൊറോണ വ്യാപനം കൂടുതലാണെന്നുള്ള കാരണം പറഞ്ഞുകൊണ്ട് പീഡന കേസിലെ പ്രതിയായ പോലീസുകാരൻ മുകളിലത്തെ നിലയിലേക്ക് സഹപ്രവർത്തകയായ പോലീസുകാരിയെ കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പീഡനത്തിനിരയായ യുവതി ആരോപിച്ചു. സംഭവത്തെ തുടർന്ന് സഹ പോലീസുകാരനായ അനിൽ കുമാറിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.