ക്ഷേത്രത്തിന് നേരെ ജിഹാദി ആക്രമണം; ക്ഷേത്രം തല്ലിത്തകർത്ത് വിഗ്രഹങ്ങൾ തച്ചുടച്ചു

ബംഗ്ലാദേശിൽ ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം നടന്നു. ആക്രമികൾ ക്ഷേത്രങ്ങൾ തകർക്കുകയും വിഗ്രഹങ്ങൾ എറിഞ്ഞുടയ്ക്കുകയും ചെയ്തു. ബംഗ്ലാദേശിലെ ഗാസിപൂർ നഗരത്തിലെ ദക്ഷിണ സൽനയിലെ കാളി മന്ദിറിലെ ദേവി ദേവന്മാരുടെ വിഗ്രഹങ്ങളാണ് തകർത്തിരിക്കുന്നത്. ജിഹാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് ഗാസിപൂർ സർദാർ പോലീസ് വ്യക്തമാക്കി. രാത്രിയുടെ മറവിൽ അതിക്രമിച്ചുകയറിയ ജിഹാദി സംഘം ക്ഷേത്രം തകർക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെന്ന് പൊലീസ് പറയുന്നു.

അടുത്ത ദിവസം രാവിലെ ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് വിഗ്രഹം തച്ചുതകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിശ്വാസികൾ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ആരെയും പിടികൂടാൻ സാധിച്ചിട്ടില്ല. ക്ഷേത്രം തകർത്തതുമായി ബന്ധപ്പെട്ട ഹൈന്ദവ വിശ്വാസികൾ പ്രതിഷേധം നടത്തി. ക്ഷേത്രം തകർത്തതിന്റെ ദൃശ്യങ്ങൾ മനുഷ്യാവകാശം പ്രവർത്തകനായ പ്രദീപ് ചന്ദ്രയാന് ട്വിറ്ററിൽ പങ്കുവെച്ചത്. ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭൂമി ഏറെനാളായി പിടിച്ചെടുക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നതായി ക്ഷേത്ര അധികൃതർ പറയുന്നു.