Advertisements

ക്ഷേത്രത്തിലെ കാക്കകളെ കൊന്ന് ചിക്കനൊപ്പം വിറ്റ സാമൂഹികവിരുദ്ധർ പിടിയിലായി

ക്ഷേത്ര കോമ്പൗണ്ടിൽ ഉണ്ടായിരുന്ന ബലി കാക്കകളെ തമിഴ്നാട്ടിലെ രാമേശ്വരത്ത് കൂട്ടത്തോടെ കൊന്നൊടുക്കിയ സാമൂഹികവിരുദ്ധരെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണത്തിൽ മദ്യം ചേർത്തു കാക്കകൾക്ക് നൽകി അവയെ കൊന്നശേഷം  കോഴിയിറച്ചിയോടൊപ്പം ചേർത്ത് വിൽക്കുകയായിരുന്നു. പ്രതികളിൽ നിന്നും 150-ഓളം കാക്കകളെ പോലീസ് പിടികൂടി. ക്ഷേത്രത്തിലെ ബലിച്ചോർ കഴിക്കാനായി എത്തിയ കാക്കകളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ വനംവകുപ്പ് നടപടി സ്വീകരിച്ചു.

Advertisements

- Advertisement -
Latest news
POPPULAR NEWS