വാരാപ്പുഴയിൽ ചാരായം വാറ്റിയതിന് അറസ്റ്റിലായ യുവാക്കൾ ആർ എസ് എസ് പ്രവർത്തകരാണെന്നും ക്ഷേത്രത്തിലാണ് ഇവർ ചാരായം വാറ്റിയത് എന്നുമുള്ള വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് എതിരെ പോലീസ് കേസ്.
കഴിഞ്ഞ ദിവസം വീട്ടിൽ ചാരായം വാറ്റിയതിനെ തുടർന്ന് അറസ്റ്റിലായ യുവാക്കളുടെ ചിത്രമുപയോഗിച്ചാണ് ബിനീഷ് കോടിയേരി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയത്. വ്യാജ വാർത്തയ്‌ക്കെതിരെ ബിജെപി പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പോലീസ് ബിനീഷ് കോടിയേരിയുടെ പേരിലും മറ്റ് അഞ്ച് പേർക്കെതിരെയും കേസെടുത്തിരിക്കുന്നത്.