ന്യുഡൽഹി : ക്ഷേത്ര ആചാരങ്ങളിലും ദൈനംദിന പൂജാ കർമ്മങ്ങളിലും കോടതികൾ ഇടപെടില്ലെന്ന് സുപ്രീം കോടതി. തിരുപ്പതി ക്ഷേത്രവുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ തീരുമാനം. ക്ഷേത്രങ്ങളിലെ ഭരണപരമായ കാര്യങ്ങളിൽ വീഴ്ച ഉണ്ടായാൽ മാത്രമേ കോടതി ഇടപെടു എന്നും സുപ്രീം കോടതി വ്യക്തമാക്കി.
ക്ഷേത്രത്തിൽ എങ്ങനെ പൂജ നടത്തണമെന്നും, എങ്ങനെ തേങ്ങാ ഉടക്കണമെന്നും, എങ്ങനെ ആരതി നടത്തണമെന്നും കോടതിക്ക് നിർദേശിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. തിരുപ്പതി ക്ഷേത്രത്തിൽ പൂജകൾ നടക്കുന്നത് ആചാരപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീവാരി ദാദാ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.