കൗമാര പ്രായം മുതൽ താനത് സഹിക്കുകയാണ് നേരിട്ടും അല്ലാതെയും ; തുറന്നടിച്ച് ഇലിയാന

ഒരുപിടി മികച്ച സിനിമകളിൽ കൂടി തെന്നിന്ത്യയിൽ ആരാധാകരെ സ്വന്തമാക്കിയ നടിയാണ് ഇലിയാന ഡിക്രൂസ്. വിജയ് ചിത്രം നൻമ്പൻ വിജയമായി തീർന്നതോടെ താരത്തിനെ തേടി ഹിന്ദിയിൽ നിന്നടക്കം സിനിമകൾ എത്തിയിരുന്നു. ഇപ്പോൾ തന്റെ ശരീരത്തെ പരിഹസിക്കുന്നവർക്ക് ചുട്ട മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

തന്റെ കൗമാര കാലം മുതൽ നേരിട്ടും ഓൺലൈൻ വഴിയും ഇത്തരം പരിഹാസങ്ങൾ നേരിട്ടുണ്ടെന്നും ആദ്യമൊക്കെ ഇ പരിഹാസങ്ങൾ വേദനയുണ്ടാക്കിയിട്ടുടെന്നും എന്നാൽ പിന്നീട് തന്റെ ശരീരത്തിന്റെ അപൂർണതകളെ ഇഷ്ടപ്പെടാൻ തുടങ്ങിയെന്നും സ്വന്തം ശരീരത്തെ സ്നേഹിക്കാൻ പഠിച്ചെന്നും താരം പറയുന്നു. കൗമാരകാലത്താണ് ഒരു പെണ്കുട്ടി ആണ്കുട്ടികളോട് സ്വാതന്ത്ര്യമായി സംസാരിക്കുന്നതെന്നും ശരീരത്തിന്റെ പ്രേത്യകതകൾ തിരിച്ചറിയുന്നതെന്നും ഇലിയാന പറയുന്നു.

അപ്പോഴാണ് താൻ ഏറ്റവും അപമാനത്തിന് ഇരയായതെന്നും തീരെ മെലിഞ്ഞ വ്യക്തിയെന്ന് ആളുകൾ കളിയാക്കാൻ തുടങ്ങുമ്പോൾ നമ്മളും അങ്ങനെ വിലയിരുത്താൻ തുടങ്ങുമെന്നും തന്റെ ശരീരം സാധരണ പെണ്കുട്ടികളുടെ പോലെയല്ലലോ എന്നാണ് പലരും തന്നോട് ചോദിച്ചതെന്നും തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചപ്പോളാണ് ഏറ്റവും വിഷമം തോന്നിയത് താൻ എങ്ങനെയാണോ അതുപോലെ ആളുകൾ കണ്ടാൽ മതി അല്ലാതെ ശരീര ഭാരം കൂട്ടി ആളുകളെ തെറ്റിധരിക്കുമ്പോൾ താൻ അസ്വസ്ഥതയാകുമെന്നും ഇലിയാന പറയുന്നു.