കൺസഷൻ സർക്കാരിന്റെ ഔദാര്യമല്ല ; ഗതാഗത മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ എസ്എഫ്ഐ

തിരുവനന്തപുരം : സ്‌കൂൾ വിദ്യാർത്ഥികളുടെ ബസ് കൺസഷൻ വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന് പറഞ്ഞ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ എസ്എഫ്ഐ. വിദ്യാർത്ഥികളുടെ കൺസഷൻ സർക്കാരിന്റെ ഔദാര്യമല്ലെന്നും അവകാശമാണെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വം പറഞ്ഞു. വിദ്യാർത്ഥികൾ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ് ബസ് കൺസഷനെന്നും മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും എസ്എഫ്ഐ വ്യക്തമാക്കി.

നിലവിൽ വിദ്യാർത്ഥികൾ നൽകുന്ന കൺസഷൻ വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്നുവെന്നും പലരും പണം നൽകി ബാക്കി വാങ്ങാറില്ലെന്നും മന്ത്രി പറഞ്ഞിരുന്നു കൂടാതെ വിദ്യാർത്ഥികളുടെ കൺസഷൻ വർധിപ്പിക്കുന്ന കാര്യത്തെക്കുറിച്ചും മന്ത്രി സൂചിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് എസ്എഫ്ഐ രംഗത്തെത്തിയത്.

  ബിജെപിയുടെ ഔദ്യോഗിക വക്താവായി സന്ദീപ് വാര്യരെ നിയമിച്ചു

ഗതാഗത മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കെഎസ്‌യുവും രംഗത്തെത്തി. മന്ത്രിയുടെ പ്രസ്താവന വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും അധികാരം കയ്യിലുണ്ടെന്ന അഹങ്കാരമാണെന്നും കെഎസ്‌യു സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

Latest news
POPPULAR NEWS