കർണാടകയിൽ ഏഴാം ക്ലാസ് ചരിത്രപുസ്തകത്തിൽ നിന്നും ടിപ്പുസുൽത്താന്റെ അദ്ധ്യായം ഒഴിവാക്കി യെദിയൂരപ്പ സർക്കാർ

മംഗളൂരു: കർണാടകയിൽ ഏഴാം ക്ലാസിലെ സാമൂഹിക പാഠാവലിയിൽ നിന്നും ടിപ്പു സുൽത്താന്റെ അധ്യായം പിൻവലിച്ച് കർണാടക സർക്കാർ. കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് 9 മുതൽ 12 വരെയുള്ള ക്ലാസിലെ 30% പാഠങ്ങൾ ഒഴിവാക്കുന്നതിനുള്ള സിബിഎസ്ഇ തീരുമാനത്തിന്റെ ഭാഗമായിട്ടാണിത്. ടിപ്പുസുൽത്താന്റെ അദ്ധ്യായം നീക്കണമെന്ന ആവശ്യം ബിജെപി എംഎൽഎമാർ നേരത്തെ ഉന്നയിച്ചിരുന്നു. തുടർന്ന് ഈ വിഷയം പഠിക്കുന്നതിനായി കന്നഡ എഴുത്തുകാരൻ പ്രൊഫസർ ഗുരു രാമചന്ദ്രൻ ചെയർമാനായി സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു.

  ഭാര്യയുടെ ആദ്യ വിവാഹത്തിലുണ്ടായ മകളെ പീഡിപ്പിച്ച യുവാവിന് ശിക്ഷ വിധിച്ച് കോടതി

ചരിത്രങ്ങൾ അടങ്ങിയ അധ്യായം ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോർട്ടാണ് സമിതി മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. ഈ നിർദേശം സർക്കാർ തള്ളുകയായിരുന്നു. ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിബിഎസ്ഇ സിലബസിൽ നിന്നും മതേതരത്വം, അഖണ്ഡത, പൗരത്വം തുടങ്ങിയ ബന്ധപ്പെട്ട വിഷയങ്ങൾ നേരത്തെ നീക്കം ചെയ്തിരുന്നു.

Latest news
POPPULAR NEWS