കർണാടകയിൽ ഹിജാബുമായി ബന്ധപ്പെട്ട് നടക്കുന്ന സംഘർഷം രാജ്യത്തിനൊന്നടങ്കം അപമാനമാണെന്ന് കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ.

തിരുവനന്തപുരം : കർണാടകയിൽ ഹിജാബുമായി ബന്ധപ്പെട്ട് നടക്കുന്ന സംഘർഷം രാജ്യത്തിനൊന്നടങ്കം അപമാനമാണെന്ന് കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ. ഇന്ത്യയെ പാകിസ്താനെ പോലെ മതരാഷ്ട്രമാക്കി മാറ്റാൻ സംഘപരിവാർ ശ്രമിക്കുകയാണെന്നും കെ സുധാകരൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

വസ്ത്രധാരണത്തിന്റെ പേരിൽ വിദ്വേഷം വളർത്താനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. മതവിശ്വാസത്തിന്റെ ഭാഗമായ ഹിജാബ് സ്‌കൂൾ യൂണിഫോമിനൊപ്പം ധരിക്കരുതെന്ന് പറയാൻ ഈ രാജ്യവും,രാജ്യത്തിൻറെ ഭരണ ഘടനയും ഉണ്ടാക്കിയത് ആർഎസ്എസ് അല്ലെന്നും കെ സുധാകരൻ പറയുന്നു. നാനാത്വത്തിൽ ഏകത്വം എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ഈ രാജ്യത്തെ ശൃഷ്ടിച്ചതെന്നും ജാതിമത ചിന്തകളില്ലാതെ ഇന്ത്യ എന്ന വികാരത്തെ ഊട്ടി ഉറപ്പിക്കാനാണ് കോൺഗ്രസ്സ് എന്നും ശ്രമിച്ചിട്ടുള്ളതെന്നും കെ സുധാകരൻ പറഞ്ഞു.

  അന്തിമ വിധി വരുന്നത് വരെ കർണാടകയിൽ ഹിജാബ് നിരോധനം തുടരുമെന്ന് കർണാടക ഹൈക്കോടതി

ബിജെപി ഭരണകൂടം ഒരു പതിറ്റാണ്ട് കൊണ്ട് വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ തെരുവുകളെ സംഘർഷഭരിതമാക്കുന്ന മതവെറി തലച്ചോറിൽ പേറുന്ന ഒരു വിഭാഗം ആളുകളെ രാജ്യത്തിന് സംഭാവന ചെയ്തിരിക്കുകയാണെന്നും. ജയ്‌ശ്രീരാം,അള്ളാഹു അക്ബർ തുടങ്ങിയ മന്ത്രധ്വനികളെ പോർ വിളികളാക്കി മാറ്റിയെന്നും കെ സുധാകരൻ പറഞ്ഞു. ഈ മണ്ണിന്റെ മക്കൾ നേർക്കുനേർ വരുമ്പോൾ മുറിവേൽക്കുന്നത് ഭാരതത്തിന്റെ ഹൃദയത്തിനാണെന്നും കെ സുധാകരൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

Latest news
POPPULAR NEWS