കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കോവിഡ് രോഗോമുക്തനായി

ബാംഗ്ലൂർ: കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കോവിഡ് രോഗമുക്തനായി. കോവിഡ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഓഗസ്റ്റ് രണ്ടിന് യെദ്യൂരപ്പയെ ബാംഗ്ലൂരിലെ മണിപ്പാൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഒൻപത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം നടത്തിയ പരിശോധനയ്ക്കൊടുവിൽ ഫലം നെഗറ്റീവായി സ്ഥിരീകരിക്കുകയായിരുന്നു.

രോഗമുക്തി നേടിയശേഷം യെദിയൂരപ്പയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു. കർണാടക മന്ത്രിസഭയിലെ 5 മന്ത്രിമാർക്ക് നിലവിൽ സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ കൂടാതെ ആരോഗ്യ വകുപ്പ് മന്ത്രി ബി ശ്രീരാമലു, ടൂറിസം മന്ത്രി സി റ്റി രവി, വനംമന്ത്രി ആനന്ദ് സിങ്, ബിസി പാട്ടീൽ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കും കഴിഞ്ഞദിവസം കോവിഡ് വൈറസ് സ്ഥിരീകരിച്ചിരുന്നു.

Also Read  അർണാബ് ഗോസ്വാമിയെ ആ-ക്രമിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു