കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ബാംഗ്ലൂർ: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയ്ക്ക് കോവിഡ് സ്ഥിതീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ്. എന്നോടൊപ്പം സമ്പർക്കം പുലർത്തിയിട്ടുള്ളവർ നിരീക്ഷണത്തിൽ പോകണമെന്നും രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധന നടത്തണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞദിവസം കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് ശേഷം മകൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ്. കർണ്ണാടകയിൽ നിലവിൽ 139571 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. 2594 പേർ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തിട്ടുണ്ട്. 62500 പേർ രോഗമുക്തി നേടുകയും ചെയ്തു. കർണ്ണാടകയിൽ ഏറ്റവും കൂടുതൽ കോവിഡ് വൈറസ് സ്ഥിരീകരിച്ചത് ബാംഗ്ലൂർ ജില്ലയിലാണ്.

  ബൈക്കില്ലെന്ന് കാമുകിയുടെ പരിഹാസം സഹിച്ചില്ല ; എട്ട് ബൈക്കുകൾ മോഷ്ടിച്ച കാമുകൻ പോലീസ് പിടിയിൽ

Latest news
POPPULAR NEWS