കർണ്ണാടക അതിർത്തിയിലേക്ക് കേരളത്തിൽ നിന്നും ഒരാളെപോലും കടത്തിവിടാൻ അനുവദിക്കില്ലെന്ന് സിദ്ധരാമയ്യ

ബാംഗ്ലൂർ: കേരളത്തിൽ കൊറോണ ബാധിതരുടെ എണ്ണം വർധിച്ചു വരുന്നതിനാൽ കേരളത്തിൽ നിന്നും ഒരാൾപോലും അതിർത്തി കടന്നു കർണ്ണാടകയിലേക്ക് വരാൻ പാടില്ലെന്നുള്ള നിർദേശവുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. ഇത് സംബന്ധിച്ചുള്ള നിർദർശം സിദ്ധരാമയ്യ മൈസൂർ ജില്ലാ ഉദ്യോഗസ്ഥർക്ക് നൽകി. മൈസൂർ ജില്ലാ കളക്ടറുടെ ഫോണിൽ വിളിച്ചു സിദ്ധരാമയ്യ ഇക്കാര്യം അറിയിച്ചതായാണ് വിജയ് കർണ്ണാടക പത്രം പറയുന്നത്. കൊറോണ വൈറസ് പിടിപെട്ട കേരളത്തിൽ നിന്നുള്ളവർ ദക്ഷിണ കന്നഡ, മൈസൂർ, കൊഡാഗു എന്നിവിടങ്ങളിലേക്ക് എത്തുന്നതായും ഇതിനെതിരെ അതിർത്തിയിൽ മുന്നറിയിപ്പ് നൽകണമെന്നും സിദ്ധരാമയ്യ പറഞ്ഞു.

Also Read  പണി പാളി ; ഇരട്ട സഹോദരിമാരെ വിവാഹം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു

കേരളത്തിൽ കൊറോണ വൈറസിന്റെ വ്യാപ്തി കൂടി വരികയാണെന്നും അതിനാൽ അവിടുന്നുള്ള ആരെയും അതിർത്തിക്കുള്ളിൽ കയറ്റരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ദിനംപ്രതി കൊറോണ ബാധിതരുടെ എണ്ണം വർധിച്ചു വരുന്നതിനാൽ കർണ്ണാടക പോലെയുള്ള സംസ്ഥാനങ്ങൾ കനത്ത ജാഗ്രതയിലാണ്. കാസറഗോഡ് കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു വരുന്നതിനാൽ മംഗലാപുരം പോലെയുള്ള സ്ഥലങ്ങളിലെ ഹോസ്പിറ്റലുകളിൽ ചികിത്സയ്‌ക്ക് കൊണ്ട് പോയിരുന്നു. ഇത്തരം സാഹചര്യത്തിൽ ഇവിടങ്ങളിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടി വരുന്നതായും പറയുന്നു.