കർണ്ണാടക മോഡൽ ട്വിസ്റ്റ്‌ മധ്യപ്രദേശിലും ഉണ്ടാകുമോ? ജ്യോതിരാദിത്യ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

ഭോപ്പാൽ: കോൺഗ്രസ്‌ നേതാവായ ജ്യോതിരാദിത്യ പാർട്ടിയിൽ നിന്നും രാജിവെച്ചു. രാജിക്കത്ത് മുതിർന്ന കോൺഗ്രസ്‌ നേതാവും അധ്യക്ഷയുമായ സോണിയ ഗാന്ധിക്ക് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അദ്ദേഹം കൂടികാഴ്ച നടത്തിയിരുന്നു. തുടർന്ന് കോൺഗ്രസിൽ നിന്നും രാജി വെയ്ക്കുകയായിരുന്നു. സിന്ധ്യ ബിജെപിയിലേക്ക് കടക്കുമെന്നാണ് നിലവിലത്തെ സൂചനകൾ പറയുന്നത്.
77777777

മധ്യപ്രദേശിൽ കോൺഗ്രസ്‌ അധികാരത്തിൽ എത്തിയനാൾ മുതൽ പാർട്ടിയിൽ പ്രശനങ്ങൾ രൂക്ഷമായിരുന്നു. രാജ്യത്തെ സേവിക്കാനായി കോൺഗ്രസ്‌ പാർട്ടിക്ക് കഴിയില്ലെന്നും ആയതിനാൽ പുതിയ ദൗത്യത്തിലേക്ക് ഇറങ്ങാൻ തയ്യാറാവുകയാണെന്നും രാജിക്കത്തിൽ വ്യെക്തമാക്കുന്നുണ്ട്. സിന്ധ്യയ്ക്കൊപ്പം മധ്യപ്രദേശ് സർക്കാരിലെ 14 എം എൽ എമാരും രാജിവെച്ചതായി പറയുന്നുണ്ട്. 17 ഓളം എം എൽ എമാരുടെ പിന്തുണയുണ്ട് സിന്ധ്യയ്ക്ക്. ഇവർ ബിജെപിയ്ക്കൊപ്പം ചേർന്നാൽ കോൺഗ്രസ്‌ സർക്കാരിനു മധ്യപ്രദേശിൽ പതനമുണ്ടാകാനുള്ള സാധ്യതയും വളരെയധികം കൂടുതലാണ്.

  തനിക്കെതിരെയുള്ള വ്യാജപ്രചാരണത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവനയുമായി രംഗത്ത്

Latest news
POPPULAR NEWS