കർഷകരെ ശക്തിപ്പെടുത്തികൊണ്ട് രാജ്യത്തെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള പ്രഖ്യാപനമാണ് മോദി സർക്കാർ ഇന്ന് നടത്തിയതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

ഡൽഹി: കർഷകരിലൂടെയാണ് രാജ്യത്തിന്റെ ക്ഷേമമെന്നാണ് പ്രധാനമന്ത്രി വിശ്വസിക്കുന്നതെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊറോണ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനു വേണ്ടി സാമ്പത്തിക പാക്കേജിൽ നിന്നും ഒരു ലക്ഷം കോടി രൂപ കൃഷിക്കായി മാറ്റി വയ്ക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

കർഷകരെ ശക്തിപ്പെടുത്തി കൊണ്ട് രാജ്യത്തെ സ്വയം പര്യാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോദി സർക്കാർ കർഷകർക്കായുള്ള സഹായങ്ങളും പാക്കേജുകളും പ്രഖ്യാപിച്ചതെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ധനമന്ത്രി നിർമല സീതാരാമനെയും ഓർത്തു അഭിനന്ദിക്കുന്നുവെന്നും അമിത് ഷാ കൂട്ടിചേർത്തു. അന്താരാഷ്ട്ര തലത്തിൽ പ്രതിസന്ധികൾ നേരിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നടപടി ലോകത്തിന് മുഴുവൻ മാതൃകയാകുകയാണെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 22252 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു: 467 പേർ മരണപ്പെട്ടു

Latest news
POPPULAR NEWS