കേരള ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്ത കെ സുരേന്ദ്രൻ രാഷ്ട്രീയത്തിലേക്ക് വന്നത് എ ബി വി പിയിലൂടെയാണ്. കോഴിക്കോട് ഉള്ളിയേരിയിൽ 1970 മാർച്ച് 10 ന് കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനായി കാർഷിക കുടുംബത്തിൽ ജനനം. പഠനകാര്യത്തിൽ മുൻപന്തിയിലായിരുന്നു കെ സുരേന്ദ്രൻ. ഗുരുവായൂരപ്പൻ കോളേജിൽ നിന്നു കെമിസ്ട്രിയിൽ ബിരുദം നേടി. കോളേജിൽ പഠിക്കുമ്പോൾ എ ബി വി പി പ്രവർത്തകനായിരുന്നു. കാലങ്ങൾക്ക് ശേഷം ബിജെപിയിലെത്തി. തുടർന്ന് യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. അധ്യക്ഷനായിരിക്കുമ്പോൾ കേരളത്തിൽ നിരവധി പ്രക്ഷോപങ്ങളും സമരങ്ങളും നയിച്ചു.
ടോട്ടൽ ഫോർ യു തട്ടിപ്പ്, സോളാർ വിഷയം, കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ്, മലബാർ സിമെന്റ്, തുടങ്ങിയ വിഷയങ്ങളിൽ സമരം നയിച്ചു. ശേഷം യുവമോർച്ചയിൽ നിന്നും ബിജെപിയിലേക്ക് പ്രവേശനം. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ലോക്സഭയിലേക്കും രാജ്യസഭയിലേക്കും ഇലക്ഷന് മത്സരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 89 വോട്ടിനു മഞ്ചേശ്വരത്ത് പരാജയപ്പെട്ടു. ലോകസഭ ഇലക്ഷന് പത്തനംതിട്ടയിൽ നിന്ന് മത്സരിച്ചു. പരാജയപ്പെട്ടെങ്കിലും മൂന്ന് ലക്ഷത്തോളം വോട്ടുകൾ നേടി. ജില്ലയിലെ നിരവധി പഞ്ചായത്തുകളിൽ ബിജെപിയ്ക്ക് വോട്ടിംഗ് ശതമാനത്തിൽ ഒന്നാം സ്ഥാനം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്നു സമരം നയിച്ചു. നിലയ്ക്കലിൽ വെച്ചു പോലീസ് അറെസ്റ്റ് ചെയ്തു 22 ദിവസം ജയിൽ വാസമനുഷ്ടിച്ചു. കേരളത്തിലെ ഭൂരിഭാഗം ബിജെപി പ്രവർത്തകരുടെയും മനസിലെ ഹീറോകൂടിയാണ് കെ സുരേന്ദ്രൻ.
അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ഒരുപാട് പേർ ആഗ്രഹിച്ചു. കുറെ കാലം ബിജെപിയ്ക്ക് അധ്യക്ഷനില്ലാതെ മുന്നോട്ട് പോകുമ്പോൾ ഭൂരിഭാഗം ആളുകളും കെ സുരേന്ദ്രന്റെ പേര് ആ സ്ഥാനത്തേക്ക് എടുത്തു പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ അദ്ദേഹം ഇന്ന് ആ സ്ഥാനത്തേക്ക് എത്തി. ബിജെപി സംസ്ഥാന അധ്യക്ഷനെന്ന ആ ഉയർന്ന സ്ഥാനം. ഇനി അദ്ദേഹത്തിന് വരാനിരിക്കുന്ന പഞ്ചായത്ത് ഇലക്ഷനും, 2021 ലെ നിയമസഭാ ഇലക്ഷനും ബിജെപിയുടെ കരുത്ത് തെളിയിക്കാൻ പ്രവർത്തിക്കണം. കൂടാതെ അഴിമതികൾക്കും ഭരണപരാജയത്തിനുമെതിരെ സമരങ്ങൾ നയിക്കണം. ഇതെല്ലാം ഇനി അദ്ദേഹത്തിന്റെ മുന്നിലുള്ള കാര്യങ്ങളാണ്.