ഗവർണറുടെ അഡീഷണൽ സ്റ്റാഫിൽ ബിജെപി നേതാവിനെ നിയമിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ

തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണൽ പിഎ ആയി ബിജെപി സംസ്ഥാന സമിതി അംഗമായ ഹരി എസ് കർത്തയെ നിയമിച്ചതിൽ അസംതൃപ്തി അറിയിച്ച് സർക്കാർ കത്ത് നൽകി. സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരെ ഗവർണറുടെ സ്റ്റാഫായി നിയമിക്കുന്ന കീഴ്വഴക്കം ഇല്ലെന്നും സർക്കാർ നൽകിയ കത്തിൽ പറയുന്നു.

ബിജെപി സംസ്ഥാന സമിതി അംഗവും കേരള ബിജെപിയുടെ മീഡിയ കൺവീനറുമായ ഹരി എസ് കർത്തയെ അഡീഷണൽ പിഎ ആയി നിയമിക്കാൻ ഗവർണർ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ ഹരി എസ് കർത്തയെ ഗവർണറുടെ അഡീഷണൽ പിഎ ആയി സർക്കാർ നിയമിക്കുകയും ചെയ്തു. നിയമനത്തിന് പിന്നാലെ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സർക്കാർ അയച്ച കത്തിലാണ് അതൃപ്തി അറിയിച്ചത്.

  ഗവർണർ സംഘപരിവാറിന്റെ ചട്ടുകം ; വിസിമാർ രാജിവെച്ചില്ല, നിർദേശം തള്ളി

സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ രാജ്ഭവനിൽ നിയമിക്കാറില്ലെന്നും രാഷ്ട്രീയ ബന്ധമുള്ളവരെ നിയമിക്കുന്ന കീഴ്വഴക്കം കേരളത്തിന് ഇല്ലെന്നും ഗവർണർ താല്പര്യം പ്രകടിപ്പിച്ചത് കൊണ്ട് മാത്രമാണ് ഈ നിയമനം അംഗീകരിച്ചതെന്നും സർക്കാർ നൽകിയ കത്തിൽ പറയുന്നു.

Latest news
POPPULAR NEWS