KERALA NEWSഗവർണർ ആരിഫ് മുഹമ്മദ് ഖാന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ

follow whatsapp

പൗരത്വ ഭേദഗതി നിയമവുയി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയേയും വിമർശിച്ചത് അടക്കമുള്ള കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകാൻ നിർദേശിച്ചുകൊണ്ട് ഡിജിപി. കേരള മുഖ്യമന്ത്രി പിണറായി വിജയന് മാത്രമേ ഇപ്പോൾ നിലവിൽ സംസ്ഥാനത്ത് സെഡ് പ്ലസ് സുരക്ഷയുള്ളൂ.

ഗവർണർക്ക് കൂടി ഇത്തരത്തിലുള്ള ഒരു സുരക്ഷ ഉറപ്പാക്കുമ്പോപോൾ സംസ്ഥാനത്ത് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവരുടെ ലിസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനും ഉണ്ടാകും. ഇനി ഗവര്ണര്ക്ക് സുരക്ഷാ ജീവനക്കാർ രണ്ടിരട്ടിയായി വർധിപ്പിക്കുകയും യാത്രാ വേളയിൽ കൂടുതൽ വാഹനങ്ങൾ അകമ്പടിയോട് കൂടിയും ഉണ്ടാകും ഗവര്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ നിലവിൽ 58 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഒരു സമയം ഉള്ളതു.

- Advertisement -

ഗവർണർ കേരളത്തിന്‌ പുറത്തുള്ള സംസ്ഥാനത്ത് പോകുമ്പോൾ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഉള്ളത് ഗുണം ചെയ്യും. അതാതു സംസ്ഥാനത്തെ സർക്കാരുകളും പോലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തിനു വേണ്ട വിധത്തിലുള്ള സുരക്ഷ ക്രമീകരണങ്ങൾ ചെയ്യണം. ഗവർണർക്ക് കൂടെ എ ഡി സിയായി രണ്ടുപേർ ഉണ്ടാകും. കേരളത്തിൽ നിന്നുള്ള ഒരു ഐ പി എസ് ഉദ്യോഗസ്ഥനും ഇന്ത്യൻ നേവിയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും കാണും.

spot_img