ഗാംഗുലിയുടെ ക്രിക്കറ്റ് ജീവിതത്തിനായി പ്രണയം ഉപേക്ഷിച്ചു ഇപ്പോഴും അവിവിവാഹിതയായി നഗ്മയുടെ ജീവിതം

സിനിമ താരങ്ങളുടെയും ക്രിക്കറ്റ്‌ താരങ്ങളുടെയും ചെറിയ കാര്യങ്ങൾ പോലും വലിയ കാര്യങ്ങളായി പ്രചരിക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് പ്രണയങ്ങളും. സിനിമയിലും ക്രിക്കറ്റിലും പലരും തമ്മിൽ പ്രണയമാണ് എന്ന് വാർത്തകൾ പ്രചരിക്കാറുണ്ടെങ്കിലും പലതും താരങ്ങൾ തന്നെ നിഷേധിക്കാറുണ്ട്. അനുഷ്ക വിരാട് കോഹ്ലി ബന്ധം ഇത്തരം കെട്ടുകഥയാണ് എന്ന് ആദ്യം പ്രചരിച്ചെങ്കിലും പിന്നീട് അത് സത്യമായി മാറിയിരുന്നു.

അതുപോലെ ഒരു പ്രണയമാണ് മലയാളത്തിൽ അടക്കം അഭിനയിച്ച തെന്നിന്ത്യൻ താര സുന്ദരി നഗ്മമയും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും തമ്മിലുള്ളത്. ഇരുവരും തമ്മിൽ പ്രണയമാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു എങ്കിലും ഗാംഗുലിയുടെ വിവാഹത്തോടെ ആ വാർത്ത അപ്രസക്തമായി. എന്നാൽ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന് ചൂണ്ടി കാണിക്കുന്ന തെളിവുകൾ കഴിഞ്ഞ ദിവസം ആരാധകർ കുത്തിപൊക്കിയിരുന്നു. 48 വയസിലെ ഗാംഗുലിയുടെ പിറന്നാൾ എല്ലാവരും ആഘോഷിച്ചപ്പോൾ നഗ്മയും ഒറ്റവരിയിൽ ആശംസകൾ അറിയിച്ചിരുന്നു.

  ഇതെന്താ ബാലവിവാഹമോ ? വിവാഹം ഒറിജിനലാണ് പക്ഷെ

ഗാംഗുലിയുമായി പ്രണയത്തിലാണ് എന്ന് ആരാധകരുടെ സംശയത്തിന് ഉത്തരം നൽകുന്ന രീതിയിലാണ് നഗ്മ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ആരൊക്കെ എന്ത് പറഞ്ഞാലും അതൊന്നും ആരും നിഷേധിക്കില്ല ആരും നിഷേധിക്കാത്ത കാലം വരെ ആർക്കും എന്തും പറയാമെന്ന് നഗ്മ പറഞ്ഞിരുന്നു. ഇരുവരയുടെയും വാർത്തകൾ നിറഞ്ഞു നിന്നപ്പോളാണ് ഗാംഗുലിയുടെ പ്രകടനം മോശമായത് കരിയറിനെ ബാധിക്കരുത് എന്നുള്ളത് കൊണ്ട് പിരിഞ്ഞതാണ് എന്നും നഗ്മ സൂചന നൽകുന്നു. സിനിമയിൽ നിന്നും വിട്ട് നിൽക്കുന്ന നഗ്മ കോൺഗ്രസിന്റെ സജീവ രാഷ്ട്രീയ പ്രവർത്തക കൂടിയാണ് എന്നാൽ താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല

Latest news
POPPULAR NEWS