ഡൽഹി: ഇന്ത്യ ചൈന അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഗാൽവൻ താഴ്വരയിൽ വിന്യസിച്ചിരുന്ന സൈന്യത്തെ ഇരുരാജ്യങ്ങളും പിൻവലിച്ചു. ഒരു കിലോമീറ്ററോളം ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചതായാണ് ഔദ്യോഗികമായി പുറത്തുവരുന്ന റിപ്പോർട്ട്. കഴിഞ്ഞ ജൂൺ 15 ന് ഗാൽവൻ താഴ്വരയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഓളം ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.
നാൽപതിലധികം ചൈനീസ് സൈനികർ കൊ-ല്ലപ്പെടുകയും ഗുരുതരമായ രീതിയിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ചൈനയ്ക്കെതിരെ രൂക്ഷമായ രീതിയിലുള്ള പ്രതികരണമാണ് രാജ്യത്തെ ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. ചൈനീസ് നിർമ്മിത വസ്തുക്കൾ ഉപേക്ഷിക്കണമെന്നും ബോയ്കോട്ട് ക്യാമ്പയിൻ സമൂഹമാധ്യമങ്ങളിൽ ഉയർത്തുകയും ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞദിവസം ചൈനീസ് നിർമ്മിതിയിൽ ഉള്ള 59 ഓളം മൊബൈൽ ആപ്ലിക്കേഷനിൽ ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടം ചൈനയ്ക്ക് ഉണ്ടായതായും കണക്കുകൾ പറയുന്നു.
അതിർത്തിയിൽ നിന്നും സൈന്യത്തെ പിൻവലിച്ചതിനോടൊപ്പം ഈ രാജ്യത്തെ സൈനികർക്കും ഇടയിൽ ബഫർ സോൺ രൂപീകരിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കൂടാതെ അതിർത്തിയിൽ അനധികൃതമായി നുഴഞ്ഞു കയറുകയും ചൈനീസ് സൈനികർ തടയണ നിർമ്മിക്കുകയും ചെയ്തിരുന്നു. ഈ തടയണയുടെ പൊളിച്ചുനീക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ലഡാക്ക് സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന സംഘർഷത്തിൽ നിന്നും പിന്മാറുന്നതിനുള്ള തീരുമാനമെടുത്തത്.