ഗുജറാത്തിൽ നാല് കോൺഗ്രസ്‌ എം.എൽ.എമാർ രാജിവെച്ചു: ബിജെപിയിൽ ചേരാൻ സാധ്യത

അഹമ്മദാബാദ്: ഗുജറാത്തിലെ നാല് കോൺഗ്രസ്‌ എം എൽ എമാർ രാജിവെച്ചു. ഇവർ ബിജെപിയിലേക്ക് ചേരുമെന്നാണ് സൂചന. എം എൽ എമാരായ ജെ വി കാകദിയ, പ്രദുമൻ ജഡേജ, മംഗൾ ഗാവിത്, സോമാഭി പട്ടേൽ എന്നുവരാണ് രാജിവെച്ചത്. രാജ്യസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസിനു കനത്ത തിരിച്ചടി നൽകികൊണ്ട് ഇവരുടെ രാജി.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ്‌ നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ്‌ പാർട്ടിയിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പുറമെയാണ് ഇത്തരത്തിൽ ഗുജറാത്തിലും കോൺഗ്രസിനു തിരിച്ചടി ഉണ്ടാകുന്നത്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നന്ദയാണ് അംഗത്വം നൽകി ബിജെപിയിലേക്ക് എടുത്തത്.

Also Read  രാഷ്ട്രീയ പ്രവേശനം ; രജനികാന്ത് വിളിച്ച് ചേർത്ത യോഗം ആരംഭിച്ചു, ഉറ്റു നോക്കി തമിഴ്നാട്