ഗുരുവായൂരപ്പന്റെ കാണിക്ക സ്വന്തമാക്കാൻ എത്തിയത് അമൽ മുഹമ്മദ് മാത്രം ; മഹീന്ദ്ര ഥാർ ലേലത്തിൽ പിടിച്ച് എറണാകുളം സ്വദേശി

തൃശൂർ : മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂരപ്പന് കാണിക്കയായി നൽകിയ മഹീന്ദ്ര ഥാർ ലേലത്തിൽ സ്വന്തമാക്കി എറണാകുളം സ്വദേശി അമൽ മുഹമ്മദ്. പതിനഞ്ച് ലക്ഷത്തോളം രൂപയ്ക്കാണ് അമൽ മുഹമ്മദ് വാഹനം സ്വന്തമാക്കിയത്. 21 കാരനായ അമൽ മുഹമ്മദിന്റെ പേരിലാണ് വാഹനം ലേലത്തിൽ പിടിച്ചതെങ്കിലും അമൽ മുഹമ്മദിന്റെ പിതാവാണ് മകന് സമ്മാനിക്കാൻ വേണ്ടി ലേലമുറപ്പിച്ചത്.

  പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയത് ചോദ്യം ചെയ്തത പിതാവിന് സിപിഎം പ്രവർത്തകരുടെ മർദ്ദനം

അതേസമയം പതിനഞ്ച് ലക്ഷം രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചത് എന്നാൽ ലേലത്തിൽ ഒരാൾ മാത്രമാണ് പങ്കെടുത്തതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. പത്തായിരം രൂപ കൂട്ടി വിളിച്ചാണ് അമൽ മുഹമ്മദിന്റെ പിതാവ് ലേലം ഉറപ്പിച്ചത്. ഈ മാസം നാലാം തീയതിയാണ് മഹീന്ദ്ര കമ്പനി വാഹനം ഗുരുവായൂരപ്പന് കാണിക്കയായി നൽകിയത്.

Latest news
POPPULAR NEWS